Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊല്ലത്ത് കിടപ്പുമുറിയിൽ ദമ്പതികൾ മരിച്ച നിലയിൽ

kollam-map

കൊട്ടാരക്കര∙ കൊല്ലം വെട്ടിക്കവലയിൽ ദമ്പതികളെ വീടിനുള്ളിലെ കിടപ്പു മുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടു. വെട്ടിക്കവല നടുക്കുന്ന് അയണിവേലിൽ വീട്ടിൽ വേണുഗോപാലപിള്ള (57), ഭാര്യ പ്രസന്നകുമാരി (50) എന്നിവരെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്.

വീടിനുള്ളിലെ കിടപ്പുമുറിയിൽ വേണുഗോപാലപിള്ള കട്ടിലിലും ഭാര്യ പ്രസന്നകുമാരി നിലത്തു കമിഴ്ന്നു കിടക്കുന്ന അവസ്ഥയിലുമായിരുന്നു. കൊട്ടാരക്കര ഡിവൈഎസ്പി ജെ. ജേക്കബിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് മൃതദ്ദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് അയച്ചു.

related stories