നാടുചുറ്റാൻ കാടിറങ്ങി, ആറു ദിവസങ്ങൾക്കുശേഷം കാട്ടുകൊമ്പന്മാർ കാടുകയറി

പാലക്കാട് മണ്ണൂർ പഞ്ചായത്തിലെ കോട്ടകുന്ന് ഭാഗത്തു നിന്ന് ചോലക്കുന്ന് വയൽ കടക്കുന്ന കാട്ടാനകൾ

പാലക്കാട്∙ ആറുദിവസം മുൻപു കാടിറങ്ങി നാടുചുറ്റിയ രണ്ടു കാട്ടുകെ‍ാമ്പന്മാർ പാലക്കാട് – ദേശീയ പാത മുറിച്ചുകടന്ന് ആറുമണിയേ‍ാടെ വീണ്ടും കാടുകയറി. വയനാട്ടിൽനിന്നെത്തിയ ആനതുരത്തൽ സംഘത്തിന്റെയും റവന്യൂ–വനം ഉദ്യേ‍ാഗസ്ഥരുടെയും നിരന്തര ശ്രമത്തിനെ‍ാടുവിലാണു നാടുവിട്ടത്. രാവിലെ മുണ്ടൂർ ഭാഗത്തെത്തിയ ആനകളെ തുരത്താൻ ശ്രമിച്ചെങ്കിലും ബഹളം കാരണം അവ മുന്നേ‍ാട്ടുപേ‍ായില്ല. വൈകിട്ട് അഞ്ചരയേ‍ാടെ അരമണിക്കൂർ ദേശീയപാത ഗതാഗതം നിയന്ത്രിച്ചായിരുന്നു തുടർ നടപടികൾ. കല്ലടിക്കേ‍ാടൻ കാട്ടിലേയ്ക്കാണ് ആനകൾ കയറിയത്.