Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ത്രിരാഷ്ട്ര വനിത ട്വന്റി20: തുടർച്ചയായ മൂന്നാം തോൽവിയോടെ ഇന്ത്യ പുറത്ത്

India-Women-Cricket

മുംബൈ∙ ത്രിരാഷ്ട്ര വനിത ട്വന്റി20യില്‍ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്ത്. നിര്‍ണായക മല്‍സരത്തില്‍  ഒാസ്ട്രേലിയയോട് 36 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് 150 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. രണ്ടാം ഒാവറില്‍ ഹാട്രിക് നേടിയ മേഗന്‍ ഷുട്ടാണ് ഇന്ത്യന്‍ മുന്‍നിരയെ തകര്‍ത്തത്.

സ്മൃതി മന്ദാന, മിഥാലി രാജ്, ദീപ്തി ശര്‍മ എന്നിവരുടെ വിക്കറ്റാണ് ഷുട്ട് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഒാസ്ട്രേലിയ അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ മൂണിയുടെയും എലീസ് വിലാനിയുടെയും മികവിലാണ് മികച്ച സ്കോര്‍ കണ്ടെത്തിയത്  പരമ്പരയിലെ ആദ്യ രണ്ട് മല്‍സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു.

related stories