പാലക്കാട് ∙ ആലത്തൂരിലെ സ്വകാര്യ കോളജിലെ വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് പുതുപ്പരിയാരം പഴയ പഞ്ചായത്ത് കിഴക്കെ വീട്ടിൽ മണികണ്ഠന്റെ മകൾ അശ്വതി (18) ആണു മരിച്ചത്. കോളജിലെ വിദ്യാർഥികളിൽ നിന്നും അധ്യാപകരിൽ നിന്നും മാനസിക പീഡനം നേരിട്ടതായി ആത്മഹത്യാക്കുറിപ്പിൽ ആരോപിച്ചിട്ടുണ്ടെന്നാണ് സൂചന. ഹേമാംബിക നഗർ പൊലീസ് കേസെടുത്തു.
Advertisement