Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുജറാത്ത് ‘വികസനം’ പ്രതിസന്ധിയിൽ; ഭൂമി ഏറ്റെടുക്കാൻ സമ്മതിക്കില്ലെന്ന് കർഷകർ

Gujarat-Farmer's-Protest ഗുജറാത്തിൽ സമരം ചെയ്യുന്ന കർഷകരും പൊലീസ് നടപടിയിൽ പരുക്കേറ്റ കുട്ടിയും. ചിത്രം: എഎൻഐ, ട്വിറ്റർ

അഹമ്മദാബാദ്∙ ഗുജറാത്തിൽ ബിജെപി സർക്കാരിനെതിരെ കർഷക സമരം ശക്തമാകുന്നു. വികസനത്തിന്റെ പേരിൽ കൃഷിഭൂമി പിടിച്ചെടുക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചു കര്‍ഷകര്‍ നടത്തിയ പ്രകടനത്തിൽ സംഘര്‍ഷം. 50 കര്‍ഷകരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് നടപടിയിൽ സ്ത്രീകളും കുട്ടികളുമടക്കം പത്തോളം പേർക്കു പരുക്കേറ്റു. കര്‍ഷകര്‍ക്കു നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.

ഗുജറാത്ത് പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡിനു വേണ്ടി ഭാവ്‌നഗര്‍ ജില്ലയിൽ 12 ഗ്രാമങ്ങളിലെ 1250 കര്‍ഷകരുടെ 3377 ഏക്കര്‍ ഭൂമിയാണു സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. പവർ കോർപറേഷന് ലിഗ്നൈറ്റ് പ്ലാന്റ് നിർമിക്കാനെന്ന പേരിലാണു ഭൂമി പിടിച്ചെടുക്കുന്നത്. ഇതിനെതിരെ കുറച്ചുകാലമായി കർഷകർ സമരത്തിലാണ്. ഭൂമി ഏറ്റെടുക്കുന്നതിനെതിരെ മൂന്നാം തവണയാണു വൻ പ്രക്ഷോഭത്തിന് കർഷകർ രംഗത്തിറങ്ങിയിരിക്കുന്നത്. 

‘50 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു. 50 കണ്ണീർവാതക ഷെൽ പ്രയോഗിച്ചു. സമരക്കാർ അക്രമാസക്തമായപ്പോൾ ലാത്തിവീശി’– ഭവ്നഗർ എസ്പി ദിപാങ്കർ ത്രിവേദി പറഞ്ഞു. സമരത്തെ നേരിടാന്‍ നൂറുകണക്കിനു സായുധ സേനാംഗങ്ങളെയാണു വിന്യസിച്ചിരിക്കുന്നത്. സമാധാനപരമായി നടത്തിയ സമരത്തിനു നേരെ പൊലീസ് അക്രമണം നടത്തുകയായിരുന്നുവെന്നു ഗുജറാത്ത് ഖേദുത് സമാജ് സംഘടനാംഗവും കർഷകനുമായ നരേന്ദ്ര സിങ് ഗോഹിൽ അഭിപ്രായപ്പെട്ടു.

related stories