Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്റെ ബുദ്ധി എന്റെ ശത്രു: ആത്മഹത്യാകുറിപ്പെഴുതി അവതാരക കെട്ടിടത്തിൽനിന്നു ചാടി

Radhika-Reddy രാധിക റെഡ്ഡി

ഹൈദരാബാദ്∙ മൂസാപെട്ടിൽ ടെലിവിഷൻ വാർത്താ അവതാരക കെട്ടിടത്തിനു മുകളിൽനിന്നു ചാടി ആത്മഹത്യ ചെയ്തു. ഞായറാഴ്ച രാത്രിയിലാണു മുപ്പത്തിയാറുകാരിയായ രാധിക റെഡ്ഡി കെട്ടിടത്തിന്റെ അ‍‍ഞ്ചാം നിലയിൽനിന്നു ചാടി മരിച്ചത്. ‘എന്റെ ബുദ്ധിയാണ് എന്റെ ശത്രു’ എന്നെഴുതിയ കുറിപ്പ് ഇവിടെനിന്നു കണ്ടെത്തി. പൊലീസ് അന്വേഷണം ആരംഭിച്ചു.

ജോലി കഴിഞ്ഞു തിരികെയെത്തിയതിനു പിന്നാലെയാണു രാധിക ആത്മഹത്യ ചെയ്തതെന്നു പൊലീസ് പറഞ്ഞു. രാധികയ്ക്കു വിഷാദരോഗം ഉണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി. വിവാഹമോചിതയായ രാധിക പത്തുവയസ്സുകാരനായ മകനൊപ്പം മാതാപിതാക്കളുടെ കൂടെയാണു താമസിച്ചിരുന്നത്.

related stories