Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിൽ ബിജെപി ഒഴികെയുള്ളവർ അഴിമതിക്കു കൂട്ടുനിൽക്കുന്നു: കണ്ണന്താനം

Alphons Kannanthanam കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം.

കോഴിക്കോട്∙ കണ്ണൂർ, കരുണ മെഡിക്കൽ കോളജ് വിവാദ ബിൽ ഗവർണർ അംഗീകരിക്കരുതെന്നാണു തന്റെ അഭിപ്രായമെന്നു കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. ഭരണകക്ഷികളും ബിജെപി ഒഴികെയുള്ള പ്രതിപക്ഷ പാർട്ടികളും അഴിമതിക്കു കൂട്ടുനിന്നതിനാലാണ് ഇത്തരമൊരു ബിൽ നിയമസഭയിൽ പാസായതെന്നും അദ്ദേഹം പറഞ്ഞു.

ഇതു വിദ്യാർഥികൾക്കുവേണ്ടിയല്ല, കോളജുകൾക്കുവേണ്ടിയാണെന്ന് എല്ലാവർക്കും അറിയാം. കേന്ദ്രത്തിൽനിന്നു പണം വാങ്ങാൻ താൽപര്യം കാണിക്കുന്ന കേരള സർക്കാർ ആ പണം ഉപയോഗിച്ചു നടത്തുന്ന പദ്ധതികളുടെ ഉദ്ഘാടനവും മറ്റും ആരെയും അറിയിക്കാതെ നടത്തുകയാണ്. ബീച്ചുകളിലെ ടൂറിസം വികസനത്തിനായി എത്രപണം വേണമെങ്കിലും അനുവദിക്കാമെന്ന് ഉറപ്പുനൽകി മാസങ്ങൾ കഴിഞ്ഞു. സംസ്ഥാന ടൂറിസം വകുപ്പ് പദ്ധതികൾ ഇതുവരെ സമർപ്പിച്ചിട്ടില്ലെന്നും കണ്ണന്താനം പറഞ്ഞു.