Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്രൂപ്പ് മതമായാല്‍ പാര്‍ട്ടി നശിക്കും; ബല്‍റാമിന് പിന്തുണ: കെ.സി.വേണുഗോപാൽ

KC Venugopal കെ.സി.വേണുഗോപാൽ.

കൊച്ചി∙ കണ്ണൂര്‍‍, കരുണ മെഡിക്കല്‍ കോളജ് വിഷയത്തില്‍ വി.ടി.ബല്‍റാമിനെ പിന്തുണച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. ഇത്തരം വ്യത്യസ്ത അഭിപ്രായങ്ങള്‍ എന്നും കോണ്‍‍ഗ്രസിന്‍റെ സൗന്ദര്യമായിരുന്നു. ഇപ്പോള്‍ അതു കുറഞ്ഞുവരികയാണ്. പ്രധാന വിഷയങ്ങളില്‍ തീരുമാനം എടുക്കുമ്പോള്‍ നേതാക്കള്‍ എല്ലാവരുമായും ആലോചിക്കണമെന്നും വേണുഗോപാല്‍ മനോരമ ന്യൂസ് ‘നേരേ ചൊവ്വേ’യില്‍ അഭിപ്രായപ്പെട്ടു.

കേരളത്തിൽ കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തെയും കെ.സി.വേണുഗോപാല്‍ ശക്തമായി വിമര്‍ശിച്ചു. ഗ്രൂപ്പ് മാത്രം മതി എന്ന നിലപാടു നേതാക്കള്‍ സ്വീകരിച്ചാല്‍ പാര്‍ട്ടി ഉണ്ടാവില്ല. ഗ്രൂപ്പ് ഒരു മതം ആക്കരുത്. കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തനം ഉപരിതലത്തില്‍ മാത്രമാണെന്നും വേണുഗോപാല്‍ പറഞ്ഞു.