Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെഡിക്കൽ പ്രവേശനം: നിലവിലുള്ളത് അസാധാരണ സാഹചര്യമെന്ന് സ്പീക്കർ

P. Sreeramakrishnan

തിരുവനന്തപുരം∙ കണ്ണൂർ, പാലക്കാട് കരുണ മെഡിക്കൽ കോളജുകളിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട് നിലവിലുള്ളത് അസാധാരണ സാഹചര്യമെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. ഗവർണർ പി.സദാശിവം ബിൽ മടക്കിയതിനെ സൂചിപ്പിച്ചായിരുന്നു സ്പീക്കറുടെ പരാമർശം. സർക്കാരിന്റെ സാധ്യതകൾ അടഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തി തുടർനടപടികൾ സ്വീകരിക്കുമെന്നും സ്പീക്കർ അറിയിച്ചു.

കണ്ണൂർ, കരുണ മെഡിക്കൽ കോളജുകളിലെ ക്രമവിരുദ്ധ എംബിബിഎസ് പ്രവേശനം അംഗീകരിക്കുന്നതിനു നിയമസഭ പാസാക്കിയ വിവാദ ബിൽ ഗവർണർ ഇന്നലെ തടഞ്ഞിരുന്നു. ഭരണഘടനയുടെ അനുഛേദം 200 അനുസരിച്ചുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണു ഗവർണർ ബിൽ തടഞ്ഞത് (അസന്റ് വിത്ഹോൾ‍‍ഡ്). നിയമസഭ പാസാക്കിയ ബിൽ സുപ്രീംകോടതി വിധിക്കെതിരാണെന്ന വിലയിരുത്തലിനെ തുടർന്നാണു ഗവർണർ തടഞ്ഞത്. ഓർഡിനൻസ് സുപ്രീംകോടതിയും കഴിഞ്ഞദിവസം തള്ളിയിരുന്നു.

related stories