Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിറിയൻ സൈനിക താവളത്തിനുനേരെ മിസൈൽ ആക്രമണം; നിരവധിപ്പേർ കൊല്ലപ്പെട്ടു

syrian-army-soldiers സിറിയൻ സൈന്യം വിമതർക്കെതിരായ നടപടിക്കിടെ (ഫയൽ ചിത്രം)

ഡമാസ്കസ്∙ സിറിയൻ സൈന്യം വിമതരുടെ നേർക്ക് രാസായുധം പ്രയോഗിച്ചതിനുപിന്നാലെ സിറിയൻ സൈനിക താവളത്തിനുനേരെ മിസൈൽ ആക്രമണം. നിരവധിപ്പേർ കൊല്ലപ്പെട്ടെന്നു സിറിയയുടെ ഔദ്യോഗിക വാർത്താ ഏജൻസി സന റിപ്പോർട്ട് ചെയ്തു. ഹോം പ്രവിശ്യയിലെ മധ്യഭാഗത്തായുള്ള തായ്ഫുർ വ്യോമകേന്ദ്രത്തിലാണ് ആക്രമണം ഉണ്ടായത്. രാസായുധ പ്രയോഗത്തെത്തുടർന്ന് ശക്തമായ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് യുഎസ് നൽകിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു ആക്രമണം.

അതേസമയം, വ്യോമാക്രമണം നടത്തിയത് യുഎസ് ആണെന്ന ആരോപണം തള്ളിക്കളഞ്ഞു പെന്റഗൺ വക്താവ് പ്രസ്താവന നടത്തി. സിറിയയിലെ പ്രശ്നങ്ങൾ നിരീക്ഷിക്കുകയാണെന്നും നയതന്ത്രതലത്തിൽ പിന്തുണയ്ക്കുന്നുണ്ടെന്നും വക്താവ് വ്യക്തമാക്കി. തയ്ഫുർ വിമാനത്താവളം ലക്ഷ്യമിട്ട് നിരവധി മിസൈലുകളാണ് എത്തിയതെന്നാണ് സനയുടെ റിപ്പോർട്ട്. തിങ്കളാഴ്ച പുലർച്ചെയായിരുന്നു ആക്രമണം. കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ. ആക്രമണത്തിന്റെ ഉത്തരവാദി ആരാണെന്നു വ്യക്തമായിട്ടില്ല.