Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൈക്രോഫിനാൻസ്: വെള്ളാപ്പള്ളി അന്വേഷണം നേരിടണമെന്ന് ഹൈക്കോടതി

Vellappally Natesan എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

കൊച്ചി∙ മൈക്രോഫിനാൻസ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തിരിച്ചടി. എഫ്ഐആർ റദ്ദാക്കാനാകില്ലെന്ന് അറിയിച്ച ഹൈക്കോടതി, കേസിൽ വെള്ളാപ്പള്ളി അന്വേഷണം നേരിടണമെന്നും വ്യക്തമാക്കി.

മികച്ച ട്രാക്ക് റെക്കോർഡുള്ള മുതിർന്ന ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണം. കേരളം മുഴുവൻ അന്വേഷണപരിധിയിൽ ഉൾപ്പെടുത്തണം. വിജിലൻസിനു പുറത്തുള്ള ഉദ്യോഗസ്ഥരുടെ സേവനം ആവശ്യപ്പെടാമെന്നും ഹൈക്കോടതി വ്യക്തമാക്കി. പിന്നാക്കക്ഷേമ കോർപറേഷൻ എംഡി എൻ.നജീബിനെ കേസിൽനിന്ന് ഒഴിവാക്കി.