Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗതിനിർണയ ഉപഗ്രഹം ഐആർഎൻഎസ്എസ് 1ഐ വിക്ഷേപണം വിജയം

IRNSS-1i ഐആർഎൻഎസ്എസ് 1ഐ സതീഷ് ധവാൻ ബഹിരാകാശകേന്ദ്രത്തിൽനിന്ന് വിക്ഷേപിച്ചപ്പോൾ

ശ്രീഹരിക്കോട്ട∙ ഇന്ത്യയുടെ ഗതിനിർണയ ഉപഗ്രഹമായ ഐആർഎൻഎസ്എസ് 1ഐ വിജയകരമായി വിക്ഷേപിച്ചു. സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്ന് പുലർച്ചെ 4.04നായിരുന്നു വിക്ഷേപണം. ഐആർഎൻഎസ്എസ് ശ്രേണിയിലെ എട്ടാമത് ഉപഗ്രഹമാണ് വിക്ഷേപിച്ചത്.

ശ്രേണിയിലെ ആദ്യ ഉപഗ്രഹമായ ഐആർഎൻഎസ്എസ് 1എയ്ക്കു പകരമായിട്ടാണ് 1ഐയുടെ പ്രവർത്തനം. 1,425 കിലോ ഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. വിക്ഷേപിച്ച് 19.20 മിനിറ്റിനുള്ളിൽ 1ഐ ഭ്രമണപഥത്തിലെത്തി. പത്തുവർഷത്തെ കാലാവധിയാണ് ഐഎസ്ആർഒ ഇതിനു നൽകുന്നത്.

related stories