Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തച്ചങ്കരിയെ കെഎസ്ആർടിസി എംഡിയാക്കിയതിൽ അസ്വാഭാവികതയില്ല: മന്ത്രി

AK Sasindran

തിരുവനന്തപുരം∙ ഫയർഫോഴ്സ് ഡയറക്ടർ ജനറൽ ടോമിൻ ജെ.തച്ചങ്കരിയെ കെഎസ്ആർടിസി മാനേജിങ് ഡയറക്ടറാക്കിയതിൽ അസ്വാഭാവികതയില്ലെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ. പുനഃസംഘടനയുടെ ഭാഗമായിട്ടാണു ഗതാഗത കമ്മിഷണർ സ്ഥാനത്തുനിന്ന് എ.ഹേമചന്ദ്രനെ നീക്കിയത്. ഗതാഗതവകുപ്പിൽ മോശം ഉദ്യോഗസ്ഥരില്ലെന്നും ശശീന്ദ്രൻ പറഞ്ഞു.

ബുധനാഴ്ചയാണു തച്ചങ്കരിയെ കെഎസ്ആർടിസി ചെയർമാനും മാനേജിങ് ഡയറക്ടറുമായി നിയമിക്കാൻ സർക്കാർ തീരുമാനിച്ചത്. തച്ചങ്കരിക്കു പകരം ഫയർഫോഴ്സ് മേധാവിയായി ഡിജിപി: എ.ഹേമചന്ദ്രനെയും നിയമിച്ചു. ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്റെ എതിർപ്പിനെ തുടർന്നാണു നേരത്തെ തച്ചങ്കരിയുടെ നിയമനം നടപ്പാക്കാതിരുന്നത്. അടുത്തകാലത്ത് ശശീന്ദ്രനുമായി ധാരണയിലെത്തിയതിനെ തുടർന്നാണ് തച്ചങ്കരിയെ കെഎസ്ആർടിസിയിലേക്കു കൊണ്ടുവന്നതെന്നാണു വിവരം.

related stories