Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൗരൻമാരുടെ മേൽ കുതിരകയറാൻ പൊലീസുകാരെ അനുവദിക്കില്ല: മുഖ്യമന്ത്രി

Pinarayi Vijayan കണ്ണൂർ ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ പട്രോളിങ് വാഹനങ്ങളിൽ ഘടിപ്പിച്ച സിസിടിവി ക്യാമറകളുടെയും ട്രാഫിക് പൊലീസുകാർക്കുള്ള ബോഡി ക്യാമറകളുടെയും സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥാപിച്ച സിസിടിവി ക്യാമറകളുടെയും ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. ചിത്രം: എം.ടി. വിധുരാജ്.

കണ്ണൂർ∙ പൗരന്മാരുടെ മേൽ കുതിരകയറാൻ ചില പൊലീസുകാർ ശ്രമിക്കുന്നുണ്ടെന്നും അത് അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പൗരന്മാരുടെ സ്വാതന്ത്ര്യവും സംരക്ഷണവും ഉറപ്പു വരുത്തുകയാണു പൊലീസിന്റെ ധർമമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിൽ പുതുതായി സ്ഥാപിച്ച സിസിടിവി സംവിധാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

പൊലീസിനെ നവീകരിക്കാനും മര്യാദയില്ലാത്തവരെ മര്യാദ പഠിപ്പിക്കാനും കൂടിയാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. പൗരൻമാരുടെ അവകാശത്തിൻമേൽ ചില പൊലീസുകാർ കുതിരകയറുന്നുണ്ട്. ഇത്തരം പൊലീസുകാർ സേനയ്ക്കുതന്നെ നാണക്കേടുണ്ടാക്കുകയാണ്. കൊലക്കുറ്റത്തിനുവരെ പൊലീസുകാർക്കെതിരെ കേസെടുക്കേണ്ടി വരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.