Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കസ്റ്റഡി മരണം: വരാപ്പുഴ സ്റ്റേഷൻ ഗുണ്ടാ ബന്ധമുള്ളവരുടെ താവളമെന്ന് സിപിഐ

Custody death victim Sreejith

കൊച്ചി ∙ വരാപ്പുഴയിൽ പൊലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തെക്കുറിച്ചു സുതാര്യവും സമഗ്രവുമായ അന്വേഷണം വേണമെന്നു സിപിഐ ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു. വരാപ്പുഴ ദേവസ്വംപാടത്തു വാസുദേവൻ ആത്മഹത്യചെയ്തതുമായി ബന്ധപ്പെട്ടു പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്ന പ്രതികളെപ്പറ്റിയും അവരുടെ കുറ്റകൃത്യങ്ങളെക്കുറിച്ചും അന്വേഷിച്ചു നടപടിയെടുക്കുന്നതിനു പകരം തിരക്കിട്ട് അറസ്റ്റിന്റെ ആവശ്യമുണ്ടായിരുന്നോ എന്ന് അന്വേഷിക്കണം.

വരാപ്പുഴ പൊലീസ് സ്റ്റേഷൻ ഗുണ്ടാ–മാഫിയ ബന്ധമുള്ളവരുടെ താവളമാണ്. ശ്രീജിത്തിനെയും സഹോദരനെയും അറസ്റ്റു ചെയ്യുമ്പോൾ പാലിക്കേണ്ട നിയമപരമായ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ടോ എന്ന് അന്വേഷിക്കണം. എന്തും ചെയ്യാൻ അധികാരമുണ്ടെന്നു കരുതുന്ന പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നു പുറത്താക്കണം. 

ശ്രീജിത്തിന്റെ മരണം രാഷ്ട്രീയ ഉപകരണമാക്കി മുതലെടുക്കാൻ ശ്രമിക്കുന്നവരും ഇതിന്റെ കൂടെയുണ്ടെന്നതു മനസിലാക്കി എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി യഥാർത്ഥ പ്രതികളെ പുറത്തുകൊണ്ടുവരണം. ശ്രീജിത്തിന്റെ കുടുംബത്തെ സർക്കാർ ഏറ്റെടുത്തു സംരക്ഷിക്കണം. ശ്രീജിത്തിന്റെ ഭാര്യയ്ക്കു സർക്കാർ ജോലി നൽകണമെന്നും ജില്ലാ സെക്രട്ടറി പി. രാജു ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.