Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എഫ്സി ഗോവയെ വീഴ്ത്തി ഈസ്റ്റ് ബംഗാൾ സൂപ്പർകപ്പ് ഫൈനലിൽ

Dudu-Goal വിജയഗോൾ നേടിയ ഡുഡുവിനെ അഭിനന്ദിക്കുന്ന സഹതാരങ്ങൾ. (ട്വിറ്റർ ചിത്രം)

ഭുവനേശ്വർ∙ ഐഎസ്എൽ പ്രതിനിധികളായ എഫ്സി ഗോവയെ തോൽ‌പ്പിച്ച് ഐ ലീഗ് ക്ലബ്ബായ ഈസ്റ്റ് ബംഗാൾ പ്രഥമ ഇന്ത്യൻ സൂപ്പർ കപ്പിന്റെ ഫൈനലിൽ. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഈസ്റ്റ് ബംഗാളിന്റെ വിജയം. മൽസരത്തിന്റെ 79–ാം മിനിറ്റിൽ നൈജീരിയൻ താരം ഡുഡു നേടിയ ഗോളാണ് ഈസ്റ്റ് ബംഗാളിന് അവിസ്മരണീയ ജയം സമ്മാനിച്ചത്.

ചൊവ്വാഴ്ച നടക്കുന്ന രണ്ടാം സെമിയിൽ മോഹൻ ബഗാനും ബെംഗളൂരു എഫ്സിയും ഏറ്റുമുട്ടും. ഈ മൽസരത്തിലെ വിജയികളുമായിട്ടാകും ഈസ്റ്റ് ബംഗാളിന്റെ കലാശപ്പോരാട്ടം. ഏപ്രിൽ 20നാണ് ഫൈനൽ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.