Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എറണാകുളം–കൊല്ലം പാസഞ്ചറില്‍ പുക; പരിഭ്രാന്തി

Passenger Train Representative Image

ആലപ്പുഴ ∙ എറണാകുളം–കൊല്ലം പാസഞ്ചർ ട്രെയിനിൽ പുക ഉയർന്നതു പരിഭ്രാന്തി പരത്തി. വൈകിട്ട് 5.10 നു തുമ്പോളിക്കു സമീപം ആശാൻ കവലയിലെ റെയിൽവേ ക്രോസ് കഴിഞ്ഞപ്പോൾ ഗെയിറ്റ് കീപ്പറാണു പുക കണ്ടത്. എൻജിനിൽനിന്നു രണ്ടാമത്തെ ബോഗിയിലായിരുന്നു പുക. ബോഗിയിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്നു.

ബ്രേക്ക് ബൈൻഡിങ് മാറിയിട്ട ശേഷം ട്രെയിൻ പു​റപ്പെട്ടു. ബ്രേക്ക് പിടിച്ചപ്പോൾ മുറുകിയതിനെ തുടർന്നു ബ്രേക്ക് ബൈൻഡിങ്ങിലുണ്ടായ ഘർഷണംമൂലം ചെ‌റിയ തീയുണ്ടായതാണു പുക ഉയരാൻ കാരണമെന്നു ബന്ധപ്പെട്ടവർ അറിയിച്ചു.