Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സർക്കാർ ഉദ്യോഗസ്ഥർക്ക് സർവീസിൽ പ്രവേശിക്കുമ്പോൾ തന്നെ പരിശീലനം വേണം’

VS Achuthanandan ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ.

തിരുവനന്തപുരം∙ സർക്കാർ ഉദ്യോഗസ്ഥർക്കു പരിശീലനം നൽകുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെന്റ് ഇൻ ഗവേൺമെന്റിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റണമെന്നു വി.എസ്.അച്യുതാനന്ദൻ അധ്യക്ഷനായ ഭരണപരിഷ്കാര കമ്മിഷൻ ശുപാർശ. കമ്മിഷന്റെ രണ്ടാം ഇടക്കാല റിപ്പോർട്ടിലാണ് ശുപാർശയുള്ളത്. 

ഓഫിസ് അറ്റൻഡന്റുമാർ മുതൽ  സീനിയർ ഐഎഎസ് ഉദ്യോഗസ്ഥർ വരെയുള്ള സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരെ ആറു വിഭാഗങ്ങളായി തിരിച്ച് ഓരോ വിഭാഗത്തിൽപ്പെട്ടവർക്കും സർവീസിൽ പ്രവേശിക്കുമ്പോൾ തന്നെ പരിശീലനം നൽകണം. തുടർന്നു വിവിധ കാലയളവുകളിലുള്ള പരിശീലനവും നൽകണം.  ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെ സേവനം സംബന്ധിച്ച വിലയിരുത്തലും നടത്തണം.

ഉദ്യോഗസ്ഥ ശേഷി വികസനം കുറ്റമറ്റ നിലയിൽ സംഘടിപ്പിക്കുന്നതിനു വേണ്ടി മൊത്തം പ്ലാൻഫണ്ട് വിനിയോഗത്തിന്റെ രണ്ടു ശതമാനം നീക്കിവയ്ക്കണമെന്നും ശുപാർശയുണ്ട്. കെഎഎസ് ഉദ്യോഗസ്ഥർക്ക് ഐഎഎസുകാരുടെ മാതൃകയിലുള്ള പരിശീലനം നൽകാൻ സംവിധാനം ഉണ്ടാക്കണമെന്നും  ശുപാർശയുണ്ട്. റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.