Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈകിയതിന് മാപ്പ്, മറ്റൊരു ബസിൽ എത്തിക്കാം: വിഷുവിന് ‘ഞെട്ടിച്ച്’ കെഎസ്‍ആർടിസി

Scania സ്കാനിയ ബസ്

ആലപ്പുഴ ∙ വിഷുവിനു നാട്ടിലെത്താൻ ബുക്ക് ചെയ്ത ബസ് വൈകിയതിനു യാത്രക്കാരനോടു ഖേദം പ്രകടിപ്പിച്ച് കെഎസ്ആർടിസി. യാത്ര വൈകാതിരിക്കാൻ മറ്റൊരു ബസിൽ സീറ്റു തരപ്പെടുത്തിക്കൊടുത്തു കെഎസ്ആർടിസി വീണ്ടും ഞെട്ടിച്ചു. പാലക്കാട് നിന്ന് ആലപ്പുഴയിലേക്കു ശനിയാഴ്ച രാത്രി 10.50‌ന് ഉള്ള കോയമ്പത്തൂർ - തിരുവനന്തപുരം സ്കാനിയയിൽ മൂന്നു സീറ്റ് ബുക്ക് ചെയ്ത ആലപ്പുഴ സ്വദേശി വിമലിനോടാണു കെഎസ്ആർടിസി കൺട്രോൾ റൂമിൽ നിന്നു വിളിച്ച് ഖേദം പ്രകടിപ്പിച്ചത്.

രാത്രി പത്തോടെ പാലക്കാട് സ്റ്റാന്‍ഡിൽ എത്തിയ വിമൽ പത്തരയോടെയാണു താൻ ബുക്ക് ചെയ്തിരുന്ന വണ്ടി നാലു മണിക്കൂറിലേറെ വൈകുമെന്ന് അറിഞ്ഞത്. വിവരം സ്റ്റേഷൻ മാസ്റ്ററെ അറിയിച്ചെങ്കിലും ആ സമയത്തു മറ്റു ബസുകൾ ഇല്ലാത്തതിനാൽ സഹായിക്കാൻ കഴിഞ്ഞില്ല. വിവരം കെഎസ്ആർടിസി കൺട്രോൾ റൂമിൽ അറിയിച്ചു. കെഎസ്ആര്‍ടിസി പ്രേമിയായ ജയകൃഷ്ണന്‍ വഴി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജി.അനില്‍ കുമാറിനെയും വിവരമറിയിച്ചു.

അദ്ദേഹം കൺട്രോൾ റൂമിൽ വിളിച്ച് അന്വേഷിച്ചു. തുടർന്നാണു യാത്രക്കാരനെ വിളിച്ചു ഖേദം പ്രകടിപ്പിച്ചത്. രണ്ടു മണിക്കൂർ കാത്തിരിക്കേണ്ടി വന്നെങ്കിലും 12.40നു പാലക്കാട് എത്തിയ ബെംഗളൂരു - സേലം - തിരുവനന്തപുരം സ്കാനിയ ബസ്സിൽ മൂന്നുപേർക്കും യാത്ര ചെയ്യാനുള്ള അവസരം പാലക്കാട് സ്റ്റേഷന്‍ മാസ്റ്റര്‍ ഒരുക്കിക്കൊടുത്തു. ഇവർ ബുക്ക് ചെയ്തിരുന്ന ബസിനേക്കാൾ ഒരു മണിക്കൂർ മാത്രം വൈകി പുലർച്ചെ നാലോടെ സുഖമായി ആലപ്പുഴയിലെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.