Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീരിൽ കാണാതായ സൈനികൻ ഹിസ്ബുൽ മുജാഹിദീനിൽ ചേർന്നു

solidier-joins-hizbul ഇദ്രീസ് മിർ (സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം)

ശ്രീനഗർ∙ തെക്കൻ കശ്മീരിൽനിന്ന് ഈ മാസമാദ്യം കാണാതായ ഇന്ത്യൻ സൈനികൻ ഹിസ്ബുൽ മുജാഹിദീനിൽ ചേർന്നു. ജമ്മു ആൻ‍ഡ് കശ്മീർ ലൈറ്റ് ഇൻഫൻട്രി (ജെഎകെഎൽഐ) യൂണിറ്റിൽ പ്രവർത്തിച്ചിരുന്ന ഇദ്രീസ് മിർ ഞായറാഴ്ചയാണു ഭീകരസംഘടനയിൽ ചേർന്നതെന്ന് പൊലീസ് അറിയിച്ചു.

ഷോപ്പിയനിൽനിന്നാണ് മിറിനെ കാണാതായത്. ഇയാൾക്കൊപ്പം കാണാതായ പ്രദേശവാസികളായ രണ്ടുപേരും ഹിസ്ബുളിൽ ചേർന്നിട്ടുണ്ട്. ജാർഖണ്ഡിൽ പോസ്റ്റിങ് ലഭിച്ചതിനെത്തുടർന്ന് മിർ അസന്തുഷ്ടനായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.