Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരിയാരം മെഡിക്കൽ കോളജ് ഏറ്റെടുക്കൽ: സമര പ്രഖ്യാപനം 12ന്

pariyaram-medi-collage Pariyaram Medical college, Kannur, 25/07/2013- Photo by MT Vidhuraj

കണ്ണൂർ∙ സർക്കാർ ഏറ്റെടുക്കുന്ന പരിയാരം മെഡിക്കൽ കോളജിനു പൂ‍ർണതോതിലുള്ള ഗവ. മെഡിക്കൽ കോളജ് പദവി നൽകണമെന്നാവശ്യപ്പെട്ടു പരിയാരം പ്രക്ഷോഭ സമിതി സമരത്തിലേക്ക്. മേയ് 12നു കണ്ണൂരിൽ സമരപ്രഖ്യാപന കൺവൻഷൻ നടത്താൻ പ്രക്ഷോഭ സമിതി യോഗം തീരുമാനിച്ചു. സർക്കാർ ഏറ്റെടുക്കുമ്പോ‍ൾ പരിയാരം മെ‍ഡിക്കൽ കോളജിനെ തിരുവനന്തപുരത്തെ ആർസിസി (റീജനൽ കാൻസർ സെന്റർ) മാതൃകയിൽ സ്വയംഭരണ സ്ഥാപനമാക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചാണു സമരം.

സാധാരണക്കാർക്കു സൗജന്യ ചികിത്സയും മുഴുവൻ മെഡിക്കൽ സീറ്റുകളിലും സർക്കാർ ഫീസിൽ പ്രവേശനവും ഉറപ്പു വരുത്താൻ കോഴിക്കോട് ഗവ. മെഡിക്കൽ കോളജിന്റെ മാതൃകയിൽ സമ്പൂർണ സർക്കാർ സ്ഥാപന പദവി അനിവാര്യമാണെന്നു സമിതി ചൂണ്ടിക്കാട്ടി.  ചെയർമാൻ ഡോ.ഡി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.