Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശമ്പളപരിഷ്കരണം: നഴ്സുമാരുടെ അനിശ്ചിതകാല സമരം ഇന്നുമുതൽ

United Nurses Association നഴ്സുമാർ നടത്തിയ മാർച്ചിൽനിന്ന്

തിരുവനന്തപുരം∙ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ഇന്നു മുതല്‍ സെക്രട്ടേറിയറ്റിനു മുമ്പില്‍ അനിശ്ചിതകാല സമരം തുടങ്ങും. സുപ്രീംകോടതി നിര്‍ദേശപ്രകാരം സര്‍ക്കാര്‍ തയാറാക്കിയ കരടു വിജ്‍ഞാപനമനുസരിച്ചുള്ള ശമ്പളപരിഷ്കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ഇന്നു മുതല്‍ ധര്‍ണയിരിക്കുന്ന നഴ്സുമാര്‍ 24 മുതല്‍ സമ്പൂര്‍ണ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. കരട് വിജ്‍ഞാപനത്തിനേക്കാള്‍ അലവന്‍സുകളില്‍ കുറവു വരുത്തണമെന്ന മിനിമം വേതന ഉപദേശക സമിതിയുടെ നിലപാടിനോടാണ് നഴ്സുമാരുടെ പ്രതിഷധം. മിനിമം വേതനം ഇരുപതിനായിരം രൂപ ഉറപ്പു വരുത്തുമെന്ന് സര്‍ക്കാര്‍ ഉറപ്പു നൽകിയിരുന്നു.