Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കയ്യേറ്റം: ഹൈക്കോടതി പരാമർശങ്ങൾ നീക്കണമെന്ന ഹർജി തോമസ് ചാണ്ടി പിൻവലിച്ചു

Thomas Chandy

ന്യൂഡൽ‌ഹി∙ കയ്യേറ്റവുമായി ബന്ധപ്പെട്ട ഹൈക്കോടതി പരാമർശങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട് മുൻമന്ത്രി തോമസ് ചാണ്ടി സുപ്രീംകോടതിയിൽ നൽകിയ ഹർജി പിൻവലിച്ചു. കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടിക്ക് ഹൈക്കോടതിയിൽ പുതിയ റിട്ട് ഹർജി ഫയൽ ചെയ്യാമെന്ന് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. തോമസ് ചാണ്ടി ഇപ്പോൾ മന്ത്രിയല്ല. അതിനാൽ ഹൈക്കോടതി തോമസ് ചാണ്ടിയുടെ ഹർജിയിൽ വിശദമായ വാദം കേൾക്കണമെന്നും കോടതി  നിർദേശിച്ചു. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്നതടക്കമുള്ള ഹൈക്കോടതി വിമർശനങ്ങൾ നീക്കാനായാണ് തോമസ് ചാണ്ടി സുപ്രീംകോടതിയെ സമീപിച്ചത്.