Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവാവിനെ വെട്ടി മുഖത്ത് ആസിഡ് ഒഴിച്ചു; ഭാര്യാപിതാവ് ഒളിവിൽ

Kollam District Map

കൊല്ലം∙ യുവാവിനെ വെട്ടിപ്പരുക്കേൽപിക്കുകയും മുഖത്ത് ആസിഡ് ഒഴിച്ചു പൊള്ളലേൽപിക്കുകയും ചെയ്ത ശേഷം ഭാര്യാപിതാവ് ഒളിവിൽപ്പോയി. കാലിനു വെട്ടേൽക്കുകയും ഒരു കണ്ണിനു കാഴ്ച നഷ്ടപ്പെടുകയും ചെയ്ത നിലയിൽ അഞ്ചൽ കോട്ടുക്കൽ രാഗേഷ് ഭവനിൽ രാഗേഷിനെ (32) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

കല്ലുവാതുക്കൽ ആലുവിള ഉത്രം വീട്ടിൽ അരവിന്ദൻ ആണ് ഒളിവിൽപ്പോയത്. അരവിന്ദന്റെ മകളുടെ ഭർത്താവാണ് രാഗേഷ്.

ഗൾഫിൽനിന്നു മടങ്ങിയെത്തിയ രാഗേഷ് ഇന്നലെ രാത്രി ഭാര്യയുടെ വീട്ടിലെത്തിയപ്പോൾ അരവിന്ദനുമായി വഴക്കുണ്ടായി. തുടർന്നു അരവിന്ദൻ റബർ വെട്ടുന്ന കത്തിയെടുത്തു കാലിനു വെട്ടുകയും മുഖത്തേക്കു ആസിഡ് ഒഴിക്കുകയുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു. രാഗേഷിന്റെ ഒരു കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടു. അരവിന്ദനു വേണ്ടി പാരിപ്പള്ളി പൊലീസ് തിരച്ചിൽ തുടങ്ങി.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.