Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കംപ്ലെയിന്റ് ‘കോംപ്ലിമെന്റ്’ ആയി; പരിഹാസത്തിൽ കുളിച്ചു ബിജെപിയുടെ പരാതി

bjp-complaint-against-deepak-sankaranarayanan പരാതിയുടെ പകർപ്പ്, ദീപക് ശങ്കരനാരായണൻ

തിരുവനന്തപുരം∙ സാമൂഹിക പ്രവർത്തകൻ ദീപക് ശങ്കരനാരായണനെതിരെ സൈബർ ആക്രമണം അഴിച്ചു വിട്ടതിനു തൊട്ടു പിന്നാലെ ഡിജിപിക്കു പരാതി നൽകാനെത്തിയ ബിജെപി നേതൃത്വം വെട്ടിൽ. കഠ്‌വ ബാലികയുടെ കൊലപാതകത്തിൽ സംഘപരിവാറിനെ രൂക്ഷമായി വിമർശിച്ചു പോസ്റ്റിട്ട ദീപക് ശങ്കരനാരായണനെതിരെയുളള പരാതിയിലാണു പൊട്ടിച്ചിരിക്ക് ഏറെ വകയുളളത്. ‘complaint against facebook post’ എന്നതിനു പകരം ‘compliment against facebook post’ എന്നാണു പരാതിയിൽ പറയുന്നത്. പ്രകോപനപരമെന്നു ബിജെപി പരാതിപ്പെട്ട കമന്റിനെപ്പറ്റിയുള്ള പരാതിവാചകമാണ് പിഴച്ചത്.

കഠ്‌വ പെൺകുട്ടിയെ ക്രൂരമായി അധിക്ഷേപിച്ചു കമന്റിട്ട ആർഎസ്എസ് പ്രവർത്തകൻ വിഷ്ണു നന്ദകുമാറിനെതിരെ ജനരോഷമുയർന്നതിനു പിന്നാലെ ദീപക് ജോലി ചെയ്യുന്ന എച്ച്പി ഇന്ത്യയുടെ ഫെയ്സ്ബുക് പേജിൽ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സൈബര്‍ ആക്രമണം നടത്തിയിരുന്നു. ദീപക്കിന്റെ ജോലി നഷ്ടപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ദീപക്കിനെ പിന്തുണച്ച അധ്യാപിക ദീപ നിശാന്തിനെതിരെ സംഘപരിവാർ പ്രവർത്തകരുടെ സൈബർ ആക്രമണം ഇപ്പോഴും ശക്തമായി തുടരുകയാണ്.

സംഭവം വിവാദമാക്കിയതോടെ ദീപക് ശങ്കരനാരായാണൻ തന്നെ വിശദീകരണവുമായി രംഗത്തെത്തി. തന്റെ ഫെയ്സ്ബുക് പോസ്റ്റ് വളച്ചൊടിക്കുകയായിരുന്നുവെന്നും വാസ്തവ വിരുദ്ധമായ കാര്യങ്ങളാണു പ്രചരിപ്പിക്കുന്നതെന്നും ദീപക് വിശദീകരിച്ചു. ധനമന്ത്രി ടി.എം. തോമസ് ഐസക്ക് അടക്കമുള്ള പ്രമുഖര്‍ക്കൊപ്പം #SolidarityWithDeepak എന്ന പേരില്‍ ഹാഷ്ടാഗ് ക്യാംപെയ്നും സജീവമായി. ഇതിനിടെ, ദീപക് ശങ്കരനാരായണന്‍ എച്ച്പി ജീവനക്കാരനല്ലെന്നും അദ്ദേഹത്തിന്‍റെ പോസ്റ്റിലെ അഭിപ്രായങ്ങള്‍ വ്യക്തിപരമാണെന്നും കമ്പനി വക്താവ് അറിയിച്ചു.

related stories