Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടു കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശി പിടിയിൽ

ganja-seized കഞ്ചാവ് പിടികൂടിയ സംഘം പ്രതിക്കും പിടിച്ചെടുത്ത കഞ്ചാവിനുമൊപ്പം.

തൃശൂർ∙ രണ്ടു കിലോ കഞ്ചാവുമായി തമിഴ്നാട് മുത്തുപ്പെട്ടി വില്ലേജിൽ കാർത്തിക് (25) ഗുരുവായൂർ റെയിൽവെ സ്റ്റേഷനിൽ പിടിയിലായി. എക്സൈസ് ഇന്റലിജന്റ്സ് വിഭാഗം നൽകിയ വിവരത്തെ തുടർന്ന് തൃശൂർ എക്സൈസും ഗുരുവായൂർ ആർപിഎഫും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. എറണാകുളം ഗുരുവായൂർ ട്രെയിനിൽ സംശയാസ്പദമായി കണ്ട ഇയാളെ എക്സൈസ് ഇന്റലിജൻസ് വിഭാഗം നിരീക്ഷിക്കുകയായിരുന്നു. മണം പുറത്തുവരാതിരിക്കാൻ സുഗന്ധതൈലം പുരട്ടിയ നിലയിലായിരുന്നു കഞ്ചാവ് പൊതി.

കേരളത്തിലും തമിഴ്നാട്ടിലും മാറിമാറി താമസിക്കുന്ന ഇയാൾ കഞ്ചാവ് കടത്ത് മാഫിയയുടെ കാരിയർ ആണെന്നു സംശയിക്കുന്നു. ഇയാൾക്ക് കഞ്ചാവ് കൈമാറിയ ഹംസയെക്കുറിച്ചും, ഗുരുവായൂർ ചാവക്കാട് ഭാഗങ്ങളിലെ കഞ്ചാവ് മാഫിയയെക്കുറിച്ചും അന്വേഷണം ആരംഭിച്ചു. ഗുരുവായൂർ പ്രദേശങ്ങളിൽ വിതരണം ചെയ്യുന്നതിനുവേണ്ടിയാണ് കഞ്ചാവ് കടത്തിയതെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു.