Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീജിത്തിന്റെ മരണം: റൂറൽ എസ്പി ഓഫിസിലേക്കുള്ള യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

Youth-Congress-March റൂറൽ എസ്പി ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽനിന്ന്

ആലുവ∙ വരാപ്പുഴ സംഭവത്തിൽ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു റൂറൽ എസ്പി ഓഫിസിലേക്കു യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ച് പിഡബ്ല്യുഡി ഓഫിസിനു മുന്നിൽ പൊലീസ് തടഞ്ഞതോടെ പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചു. കല്ലേറുമുണ്ടായി. തുടർന്നു പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

അൻവർ സാദത്ത് എംഎൽഎ, സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് എന്നിവർ മാർച്ചിന്റെ മുൻനിരയിൽ ഉണ്ടായിരുന്നു. ജലപീരങ്കി പ്രയോഗത്തിനിടെ ഡീൻ കുര്യാക്കോസിനു പരുക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആലുവയിൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. ചാലക്കുടി ലോക്സഭ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്.