Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊൽക്കത്തയിൽ കനത്ത കാറ്റ്: എട്ടു മരണം; നിരവധി പേർക്കു പരുക്ക്

kolkata-storm കൊൽക്കത്തയിൽ കനത്ത കാറ്റിൽ മറിഞ്ഞ മരങ്ങളിലൊന്ന്. കടപ്പാട് – എഎൻഐ ട്വിറ്റർ.

കൊൽക്കത്ത∙ കനത്തകാറ്റിൽ ബംഗാൾ തലസ്ഥാനമായ കൊൽക്കത്തയിൽ എട്ടു മരണം. നിരവധി പേർക്കു പരുക്കേറ്റു.

മരണസംഖ്യ 13 വരെ ഉയർന്നേക്കാമെന്നാണ് അനൗദ്യോഗിക കേന്ദ്രങ്ങളിൽ നിന്നുള്ള വിവരം.‌ മണിക്കൂറിൽ 98 കിലോമീറ്റർ വേഗത്തിലാണു കാറ്റ് വീശിയടിച്ചത്. പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു.

ബൻകുറ ജില്ലയിലാണ് കാറ്റ് ഏറെ നാശം വിതച്ചത്. ഇവിടെ അഞ്ചു പേർ മരിച്ചു. 26 ഇടങ്ങളിൽ ഗതാഗതതടസമുണ്ടാക്കി മരങ്ങൾ വീണതായി പൊലീസ് അറിയിച്ചു. ഇന്നലെ വൈകിട്ട് 7.50 മുതൽ രണ്ടു മണിക്കൂറോളം മെട്രോ സേവനങ്ങൾ തടസപ്പെട്ടതായി കൊൽക്കത്ത മെട്രോ റയിൽവേ വക്താവ് അറിയിച്ചു.

ഹൗറ ഡിവിഷനിൽ റെയിൽവേ ഗതാഗതവും തടസപ്പെട്ടു. 24 ട്രെയിനുകൾ വൈകി ഓടുന്നതായാണ് വിവരം. നഗരത്തിൽ ഗതാഗത തടസങ്ങൾ നീക്കുന്ന പ്രവർത്തനങ്ങൾ പുലർച്ചെയും തുടർന്നു.