Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചരിത്രത്തെ മിമിക്രിവൽക്കരിക്കരുത്; ‘കമ്മാരസംഭവം’ പ്രദർശനം നിർത്തണമെന്നും ആവശ്യം

kammar-sambhavam-poster കമ്മാര സംഭവം ചിത്രത്തിന്റെ പോസ്റ്റർ. കടപ്പാട്: ഫെയ്സ്ബുക്

കൊല്ലം∙ ചരിത്രത്തെ വളച്ചൊടിച്ച ‘കമ്മാരസംഭവം’ എന്ന ചിത്രത്തിന്റെ പ്രദർശനം നിർത്തിവയ്ക്കണമെന്നു ഫോർവേർഡ് ബ്ലോക് ദേശീയ സെക്രട്ടറി ജി.ദേവരാജൻ. ചിത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യവും പരിഗണിക്കും. ചരിത്രത്തെ മിമിക്രിവൽക്കരിക്കുന്നതു ശരിയായ സർഗാത്മക പ്രവൃത്തിയല്ല.

ചിത്രത്തിൽ കമ്മാരനോടു കേരളത്തിൽപ്പോയി പാർട്ടിയുണ്ടാക്കാനായി സുഭാഷ് ചന്ദ്രബോസ് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ചരിത്രത്തിൽ അങ്ങനൊന്നില്ല. കമ്മാരന്റെ പാർട്ടിയുടെ പ്രതീകമായി കാണിക്കുന്നതു ചുവപ്പു കൊടിയും കടുവയുടെ ചിഹ്നവുമാണ്. അതു ഫോർവേർഡ് ബ്ലോക്കിന്റെ കൊടിയാണ്. ഇന്നത്തെ കാലത്തു ചരിത്രത്തിന്റെ വളച്ചൊടിക്കലിന് ഏറെ പ്രാധാന്യവുമുണ്ടെന്നും ദേവരാജൻ പറഞ്ഞു.

related stories