Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോട്ടയത്ത് നിയന്ത്രണം വിട്ട ഓട്ടോയിടിച്ച് കോളജ് വിദ്യാർഥിനി മരിച്ചു

Accident Kottayam അപകടത്തിൽപെട്ട ഓട്ടോറിക്ഷ

കോട്ടയം ∙ പാലാ കടയത്തു നിയന്ത്രണം വിട്ട ഓട്ടോയിടിച്ച് കോളജ് വിദ്യാർഥിനി മരിച്ചു. കെഎസ്ആർടിസി റിട്ട. ഉദ്യോഗസ്ഥൻ അനിൽകുമാറിന്റെ മകൾ അശ്വതി (19) ആണു മരിച്ചത്. വീടിനു മുന്നിലെ റോഡിൽ നിൽക്കുകയായിരുന്ന അശ്വതിയെ ഓട്ടോ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

എതിരെ വന്ന കാറിലും ഓട്ടോ ഇടിച്ചു. അശ്വതി സംഭവ സ്ഥലത്തു തന്നെ മരിച്ചു. ശനിയാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം.