Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരുമാനം കൂട്ടുക ലക്ഷ്യം; റവന്യൂ സേവനങ്ങളുടെ ഫീസ് നിരക്ക് വർധിപ്പിച്ചു

INDIA-DIASPORA/RUPEE

കാസർ‍കോട്∙ വരുമാനം വർധിപ്പിക്കാൻ റവന്യൂവകുപ്പ് സേവനത്തിനുള്ള ഫീസ് നിരക്കുകളിൽ അഞ്ചു ശതമാനം വർധന. സംസ്ഥാനത്തിന്റെ സമഗ്ര പശ്ചാത്തല വികസനത്തിനും സാമ്പത്തിക സുസ്ഥിരതയ്ക്കും നികുതിയേതര വരുമാനം വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്നാണു റവന്യൂവകുപ്പിന്റെ വിശദീകരണം.

വകുപ്പുമായി ബന്ധപ്പെട്ട എല്ലാ നികുതിയേതര ഫീസുകളും ചാർജുകളും ഏപ്രിൽ ഒന്നു മുതൽ വർധിപ്പിച്ചാണു ഉത്തരവിറങ്ങിയിട്ടുള്ളത്. പോക്കുവരവ് ഫീസ്, ഡിമാൻഡ് നോട്ടിസ് ഫീസ്, പ്ലാ‍ൻ ഫീസ്, സർവേ ചാർജ്, റീസർവേ ചാർജ്, റോയൽറ്റി, തോക്ക് ലൈസൻസ് അപേക്ഷ ഫീസ്, ലാൻഡ് ട്രൈബ്യൂണൽ ഫീസ് തുടങ്ങിയവയിലാണു നിരക്കു വർധന വന്നിരിക്കുന്നത്. 

വിവിധ ഇനങ്ങളിലെ നിരക്കു വർധന (നിലവിലുള്ളത്), പുതിയ നിരക്ക് യഥാക്രമം: 

∙ പോക്കുവരവ് ഫീസ് – 5 ആർ വരെ (38) 40.00, അഞ്ചു മുതൽ 20 വരെ (75) 80, ഇരുപത് ആർ മുതൽ 40 വരെ(150) 160

നാൽപതു മുതൽ രണ്ടു ഹെക്ടർ വരെ (300) 315, രണ്ടു ഹെക്ടറിനു മുകളിൽ (750) 790.00 

∙ ഡിമാൻഡ് നോട്ടിസ് ഫീസ് : (75)80.00, സർവേ ചാർജ് : (225), 240,ഡീമാർക്കേഷൻ ഫീസ് : (75), 80.00, റീസർവേ ചാർജ് : (225), 240.00, റോയൽറ്റി (മണ്ണ് മെട്രിക് ടണ്ണിന്): (30), 35 

∙തോക്ക് ലൈസൻസ് അപേക്ഷ ഫീസ് (മൂന്നു വർഷത്തേക്ക്) : 

പിസ്റ്റൾ, റിവോൾവർ, റിപ്പീറ്റിങ് റൈഫിൾ: (300), 315, റൈഫിൾസ്: (180),190, 0.22 വൈയർ റൈഫിൾ, എയർ റൈഫിൾ (120),130, എംഎൽ ഗൺ, എയർ ഗൺ (30), 35 

∙ തോക്ക് ലൈസൻസ് പുതുക്കാനുള്ള ഫീസ് : പിസ്റ്റൾ, റിവോൾവർ, റിപ്പീറ്റിങ് റൈഫിൾ (225), 240, റൈഫിൾസ് (135) 145 ,എയർ റൈഫിൾ, 0.22 ബോർ റൈഫിൾ (90), 95, എംഎൽ ഗൺ, എയർ ഗൺ (23), 25.00, ആയുധ ലൈസൻസ് ബുക്ക് ഫീസ് (150) 160.00

∙ പടക്കം സൂക്ഷിക്കുന്നതിനുള്ള ലൈസൻസ് ഫീസ് (750), 790, വെടിമരുന്നു കൈവശം വെക്കുന്നതിനുള്ള ലൈസൻസ് ഫീസ് (750), 790, പടക്കം നിർമിക്കുന്നതിനും വെടിമരുന്നു സൂക്ഷിക്കുന്നതിനും ലൈസൻസ് ഫീസ് (300),315, ആംസ് ആക്ട് അപ്പീൽ ഫീസ് (150),160, എക്സ്പ്ലോസീവ് ആക്റ്റ് അപ്പീൽ ഫീസ് (300), 315, ജില്ലാ അധികാരികൾ പിരിച്ചെടുക്കുന്ന തോക്ക് ലൈസൻസ് ഫീസ് (300), 315, സ്ഫോടക വസ്തു ലൈസൻസ് ഫീസ് (750) 790 

∙ ലാൻഡ് ട്രൈബ്യൂണൽ അപ്പീൽ ഫീസ് (75), 80

related stories