Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിപിഎം ബിജെപിയുടെ രണ്ടാം നിര; സഹകരിക്കാനില്ലെന്ന് ഹസ്സൻ

MM Hassan

ആലപ്പുഴ∙ ബിജെപി ഉയർത്തുന്ന ഫാഷിസം തന്നെയാണു കേരളത്തിൽ സിപിഎം സ്വീകരിക്കുന്നതെന്നും ഈ സാഹചര്യത്തിൽ ആ പാർട്ടിയുമായി യാതൊരു ബന്ധവുമുണ്ടാകില്ലെന്നും കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ. ദേശീയതലത്തിൽ ഏതു നിലപാട് എടുത്താലും കേരളത്തിൽ സിപിഎമ്മുമായി സഹകരിക്കില്ല. കോൺഗ്രസ് ആരുടെയും പിന്നാലെ സഖ്യത്തിനു പോകില്ലെന്നും ഹസൻ വ്യക്തമാക്കി.

സിപിഎമ്മിലെ ബിജെപി അനുകൂലികളുടെ ഒത്തുതീർപ്പാണ് പാർട്ടി കോൺഗ്രസിൽ ഉണ്ടായത്. നോട്ടയേക്കാൾ വോട്ടു കുറവുള്ള സിപിഎം പിന്തുണച്ചില്ലെങ്കിലും കോൺഗ്രസ് ശക്തമാണ്. ബിജെപിയുടെ രണ്ടാം നിരയായാണ് സിപിഎം പ്രവർത്തിക്കുന്നത്.

കേരളത്തിലെ ഭരണം എല്ലാ മേഖലകളിലും ജനത്തെ ദ്രോഹിക്കുകയാണ്. ന്യൂനപക്ഷങ്ങൾക്കും ദലിതർക്കും അതിക്രമങ്ങൾ നേരിടേണ്ടി വരുന്ന സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. ജനമോചന യാത്ര അവസാനിക്കുന്നതു വരെ എന്തായാലും താൻ തന്നെയായിരിക്കും കെപിസിസി അധ്യക്ഷനെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.