Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അയൽരാഷ്ട്രങ്ങൾ ഇന്ത്യയുടെ ബന്ധുക്കൾ; സമാധാനത്തിനു തടസ്സം പാക്കിസ്ഥാൻ: രാജ്നാഥ് സിങ്

Rajnath-singh ദാദ്ര നഗർ ഹവേലിയിൽ സംസാരിക്കുന്ന കേന്ദ്രമന്ത്രി രാജ്നാഥ് സിങ്.ചിത്രം: എഎൻഐ

ദാദ്രനഗര്‍ ഹവേലി∙ ഭീകരവാദം വളർത്തുന്നതിനു പുറമെ ഇന്ത്യയെ തകർക്കുന്നതിനായി പാക്കിസ്ഥാൻ ഗൂഢാലോചന നടത്തിക്കൊണ്ടിരിക്കുകയാണെന്നു കേന്ദ്രമന്ത്രി രാജ്നാഥ് സിങ്. രാജ്യാന്തര സമ്മര്‍ദത്തിന്റെ ഭാഗമായി പാക്കിസ്ഥാനും ഒരിക്കൽ ഇക്കാര്യം സമ്മതിക്കേണ്ടിവരും. അയൽരാഷ്ട്രങ്ങളുമായി നല്ല ബന്ധമുണ്ടാക്കണമെന്ന ആഗ്രഹം ഇന്ത്യയ്ക്കുണ്ടെങ്കിലും പാക്കിസ്ഥാൻ അതിനു സമ്മതിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ അയൽക്കാരെയും ഇന്ത്യയുടെ ബന്ധുക്കളായാണു കാണുന്നത്. എന്നാൽ ഒരാൾ മാത്രം ഇത് അംഗീകരിക്കുന്നില്ല. എന്നാൽ അവർക്കും ഇക്കാര്യം സമ്മതിക്കേണ്ടിവരും. രാജ്യാന്തര തലത്തിൽ തന്നെ തീവ്രവാദത്തെ തുടച്ചുനീക്കാൻ പാക്കിസ്ഥാനു മേൽ സമ്മർദം ഏറി വരികയാണ്. ഇന്ത്യയ്ക്കു നേരെയുണ്ടാകുന്ന തീവ്രവാദ ആക്രമണങ്ങൾക്കു സൈന്യം തക്കതായ മറുപടി നൽകുന്നുണ്ടെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി.

വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുന്നതിനായി ദാദ്രയിൽ എത്തിയതായിരുന്നു കേന്ദ്രമന്ത്രി. സാമ്പത്തിക തട്ടിപ്പുകൾ നടത്തി രാജ്യം വിടുന്നതു തടയുന്നതിനായുള്ള ബിൽ കേന്ദ്രസർക്കാർ പാർലമെന്റിൽ ഉടൻ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

related stories