Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യ വലിയ രാജ്യം; ഒന്നോ രണ്ടോ പീഡനങ്ങൾ ഉയർത്തിക്കാട്ടേണ്ടതില്ല: കേന്ദ്രമന്ത്രി

santosh-gangwar കേന്ദ്രമന്ത്രി സന്തോഷ് ഗാ‍ങ്‍വർ

ന്യൂഡൽഹി∙ ഇന്ത്യ പോലുള്ള വലിയ രാജ്യത്തിനകത്ത് ഒന്നോ രണ്ടോ മാനഭംഗങ്ങളുണ്ടായാൽ അമിതമായ പ്രചരണം നൽകേണ്ട കാര്യമില്ലെന്നു കേന്ദ്രമന്ത്രി സന്തോഷ് ഗങ്‍വാർ. ഇത്തരം സംഭവങ്ങൾ തീർച്ചയായും ദൗർഭാഗ്യകരമാണ്. എന്നാൽ ചിലപ്പോഴൊക്കെ ഇതു തടയാന്‍ പറ്റിയെന്നു വരില്ല. മാനഭംഗ സംഭവങ്ങൾ തടയുന്നതിൽ സർക്കാർ ജാഗ്രത പാലിക്കുന്നുണ്ട്. മാത്രമല്ല ശക്തമായ അന്വേഷണമാണു നടക്കുന്നത്. ഇന്ത്യ പോലൊരു വലിയ രാജ്യത്ത് ഒന്നോ രണ്ടോ സംഭവങ്ങൾ ഇത്രയും ഉയർത്തിക്കാട്ടേണ്ട ആവശ്യമില്ല– മന്ത്രി പറഞ്ഞു.

കേന്ദ്ര സർക്കാരിൽ തൊഴിൽ വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയാണു സന്തോഷ് ഗാങ്‍വർ. മാനഭംഗക്കേസുകളിൽ രാഷ്ട്രീയം കൊണ്ടുവരരുതെന്നു നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലണ്ടനിൽ പറഞ്ഞിരുന്നു. ഉന്നാവ് കേസുമായി ബന്ധപ്പെട്ടു ബിജെപി എംഎൽഎ സുരേന്ദ്ര സിങ് നടത്തിയ പ്രതികരണവും വിവാദമായിരുന്നു. ഉന്നാവ് മാനഭംഗക്കേസിൽ അറസറ്റു ചെയ്യപ്പെട്ട എംഎൽഎ കുൽദീപ് സിങ് സെംഗറിനെ പിന്തുണച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

12 വയസിൽ താഴെയുള്ള പെൺകുട്ടികളെ പീഡിപ്പിക്കുന്നവർക്കു വധശിക്ഷ നൽകുന്നതിനുള്ള ഓർഡിനൻസുമായി കേന്ദ്രസർ‌ക്കാർ മുന്നോട്ടു പോകുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുടെ വിവാദ പ്രസ്താവനയെന്നതാണു ശ്രദ്ധേയം. ഓർഡിനൻസിൽ ഞായറാഴ്ച രാവിലെയാണ് രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഒപ്പുവച്ചത്.

related stories