Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച സ്വർണമിശ്രിതം പിടികൂടി; ഒരാൾ കസ്റ്റഡിയിൽ

gold പ്രതീകാത്മക ചിത്രം.

മലപ്പുറം ∙ കരിപ്പൂർ വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച രണ്ടരക്കിലോ സ്വർണമിശ്രിതം കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. ഷാർജയിൽനിന്ന് എയർ അറേബ്യ വിമാനത്തിലെത്തിയ മഞ്ചേരി കാവനൂർ ഇരിവേറ്റി സ്വദേശി ഷിജുവിൽനിന്നാണു സ്വർണമിശ്രം പിടിച്ചെടുത്തത്. ഇയാളെ കസ്റ്റഡിയിലെടുത്തു. അരയിലും ഉൾവസ്ത്രത്തിലും ഷൂവിനുള്ളിലുമാണു സ്വർണമിശ്രിതം ഒളിപ്പിച്ചിരുന്നത്. സംസ്കരിച്ചെടുത്താലേ കൃത്യമായ തൂക്കം കണ്ടെത്താനാകൂ.