Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കനത്ത തിരിച്ചടി നൽകി ഇന്ത്യ; അഞ്ച് പാക് സൈനികരെയും മൂന്ന് ഭീകരരെയും വധിച്ചു

Indian Army soldiers ഇന്ത്യൻ സൈനികർ (ഫയൽ ചിത്രം)

ശ്രീനഗർ∙ ജമ്മു കശ്മീരില്‍ പാക് പ്രകോപനത്തിന് കനത്ത തിരിച്ചടി നല്‍കിയ ഇന്ത്യ, അഞ്ച് പാക് സൈനികരേയും മൂന്ന് ഭീകരരേയും വധിച്ചു. പൂഞ്ച്, രജൗരി മേഖലകളിലെ നിയന്ത്രണരേഖയ്ക്കു സമീപം സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് പാക് സൈനികർ കൊല്ലപ്പെട്ടത്. പത്തു പേര്‍ക്കു പരുക്കേറ്റു. മൂന്ന് പാക് ബങ്കറുകളും സൈന്യം തകര്‍ത്തു. പുല്‍വാമയിലെ ലാം ഗ്രാമത്തില്‍ പന്ത്രണ്ട് മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു കശ്മീര്‍ പൊലീസ് ഉദ്യോഗസ്ഥനും ജവാനും  കൊല്ലപ്പെട്ടു.