Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൃശൂർ പൂരം: രണ്ടു ദിവസം പൂങ്കുന്നത്തു ട്രെയിനുകൾക്കു സ്റ്റോപ്പ്

poonkunnam-stop-board

തൃശൂർ∙ പൂരം പ്രമാണിച്ചു 25 നും 26നും  ഏതാനും എക്സ്പ്രസ് ട്രെയിനുകൾക്കു തൃശൂർ പൂങ്കുന്നം റെയിൽവേ സ്റ്റേഷനിൽ താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചു.

16306/16306 എറണാകുളം–കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ്, 16307/16308 കണ്ണൂർ–ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ്, 16649/16650 മംഗളൂരു–നാഗർകോവിൽ പരശുറാം എക്സ്പ്രസ് എന്നിവയാണു നാളെ പൂങ്കുന്നത്തു നിർത്തുക.

പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ അഭ്യർഥന പ്രകാരം സി.എൻ.ജയദേവൻ എംപി ആവശ്യപ്പെട്ടതിനെ തുടർന്നാണു സ്റ്റോപ്പ് അനുവദിച്ചത്.