Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെരുന്നാളിന് പടക്കം പൊട്ടിക്കുന്നതിനിടെ അപകടം; മരണം രണ്ടായി

Joyal മരിച്ച ജോയൽ.

അങ്കമാലി∙ മാമ്പ്ര അസീസി നഗറിൽ കപ്പേള പെരുന്നാളിനോടനുബന്ധിച്ചു പടക്കം പൊട്ടിക്കുന്നതിനിടെ പടക്കശേഖരത്തിലേക്കു തീപടർന്നുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ കൂടി മരിച്ചു. പരുക്കേറ്റു ചികിൽസയിലായിരുന്ന വിദ്യാർഥി കറുകുറ്റി പറോക്കാരൻ ബിജുവിന്റെ മകൻ ജോയൽ (12) ആണു മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ജോയൽ എറണാകുളത്തെ സ്വകാര്യആശുപത്രിയിൽ ചികിൽസയിലായിരുന്നു.

ഈ മാസം 15നായിരുന്നു അപകടം. തീപടർന്ന് പടക്കശേഖരം ഒന്നാകെ പൊട്ടിത്തെറിക്കുകയായിരുന്നു. കറുകുറ്റി മുല്ലപ്പറമ്പൻ ഷാജുവിന്റെ മകൻ സൈമൺ (24)  സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. ജോയൽ എടക്കുന്ന് നൈപുണ്യ പബ്ലിക്  സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: ഷിജി. സഹോദരൻ: ജോഷ്വാ.