Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗവർണർ പി.സദാശിവം ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമത്തിൽ; മുഖ്യമന്ത്രി പിണറായി സന്ദർശിച്ചു

CM-Meets-Governor ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമിക്കുന്ന ഗവർണർ പി.സദാശിവത്തെ മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിൽ സന്ദർശിച്ചപ്പോൾ.

തിരുവനന്തപുരം ∙ ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമിക്കുന്ന ഗവർണർ പി.സദാശിവത്തെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ജൂൺ ആദ്യവാരം രാഷ്ട്രപതി ഭവനിൽ നടക്കുന്ന ഗവർണർമാരുടെ സമ്മേളനത്തിൽ ഉന്നയിക്കേണ്ട വിഷയങ്ങൾ ഉൾപ്പെടെ ചർച്ച ചെയ്തു. ശസ്ത്രക്രിയ കഴിഞ്ഞ് ഒരാഴ്ചയിലേറെ ചെന്നൈയിലെ ആശുപത്രിയിൽ കഴിയുകയായിരുന്ന ഗവർണർ കഴിഞ്ഞ ദിവസമാണു തിരിച്ചെത്തിയത്. രാജ്ഭവനിൽ വിശ്രമിക്കുന്ന അദ്ദേഹം മേയ് 15 വരെ പൊതുപരിപാടികൾ ഒഴിവാക്കിയിരിക്കുകയാണ്.

സംസ്ഥാനത്തെ പൊതുകാര്യങ്ങളാണു ഗവർണറും മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തതെന്നു രാജ്ഭവൻ അറിയിച്ചു. കൂടിക്കാഴ്ച അരമണിക്കൂർ നീണ്ടു. ഓഖി ദുരിതാശ്വാസ നടപടികൾ, പതിനഞ്ചാം ധനകമ്മിഷൻ സംബന്ധിച്ച സംസ്ഥാനത്തിന്റെ കാഴ്ചപ്പാട് തുടങ്ങിയവ ചർച്ചാവിഷയമായി. ഗവർണർമാരുടെ സമ്മേളനത്തിൽ ഉന്നയിക്കേണ്ട മറ്റു പ്രധാന കാര്യങ്ങളും ചർച്ച ചെയ്തു. 

related stories