കൊച്ചി∙ കാലടി കാഞ്ഞൂരില്‍ പെരിയാറില്‍ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കള്‍ മുങ്ങിമരിച്ചു. ശ്രീമൂലനഗരം സ്വദേശികളായ റിസ്വാന്, എബിന് എന്നിവരാണ് മുങ്ങിമരിച്ചത്. ഐരാപുരം ശങ്കരകോളജ് വിദ്യാര്‍ഥിയാണ് എബിന്. സുഹൃത്തുമൊത്ത് ഇരുവരും ആറാട്ടുകടവില്‍ കുളിക്കാനിറങ്ങിയതാണ്. നീന്തുന്നതിനിടയില്‍ അടിയൊഴുക്കില്‍പ്പെട്ട് മുങ്ങിപ്പോകുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രക്ഷപെട്ടു. റിസ്വാന്റെയും എബിന്റെയും മൃതദേഹം കാഞ്ഞൂര്‍ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Advertisement