Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമാ സ്റ്റൈലിൽ കെഎസ്ആർടിസി ഡ്രൈവറെ അക്രമിച്ച യുവതി അറസ്റ്റിൽ

KSRTC കെഎസ്‍ആർടിസി (ഫയൽ ചിത്രം)

ആലപ്പുഴ ∙ കാർ കുറുകെയിട്ട് കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ മർദിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. കോഴിക്കോട് പേരാമ്പ്ര കാറിലെക്കണ്ടി ജിജിത്തിന്റെ ഭാര്യ അരുണിമയെ (26) ആണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. 

കോഴിക്കോട് നിന്നു കൊല്ലത്തേക്കു ജിജിത്തും കുടുംബവും സഞ്ചരിച്ചിരുന്ന കാറിൽ എറണാകുളത്തുനിന്നു കൊല്ലത്തേക്കു പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ഇടിച്ചു എന്നാരോപിച്ചാണു മർദിച്ചത്.

പുറക്കാട് ജംക്‌ഷനിൽ ബസ് നിർത്തി യാത്രക്കാരെ ഇറക്കുന്നതിനിടയിൽ കാർ ബസിനു കുറുകേയിട്ടു ഡ്രൈവറുടെ കാബിനുള്ളിലേക്കു കയറി മർദിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

related stories