Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഹമ്മദാബാദിലെ ഐഎസ്ആര്‍ഒ ഗവേഷണ കേന്ദ്രത്തില്‍ തീപിടിത്തം

fire-isro ഐഎസ്ആർഒ കേന്ദ്രത്തിലെ തീ അണയ്ക്കാനെത്തിയ അഗ്നിശമന സേനാ യൂണിറ്റ്. ചിത്രം: എഎൻഐ, ട്വിറ്റർ

അഹമ്മദാബാദ്∙ ഐഎസ്ആര്‍ഒ ഗവേഷണ കേന്ദ്രത്തില്‍ വന്‍ തീപിടിത്തം. ഒരു സിഐഎസ്എഫ് ഗാർഡിനു പരുക്കേറ്റതായി റിപ്പോർട്ട്. എന്നാൽ ആർക്കും പരുക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. സ്പെയ്സ് ആപ്ലിക്കേഷൻസ് സെന്ററിലെ (എസ്എസി) മെഷിനറി വിഭാഗത്തിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണു പ്രാഥമിക നിഗമനം. 

25 അഗ്നിശമനസേനാ യൂണിറ്റും 10 ആംബുലന്‍സുകളും സ്ഥലത്തെത്തിയിരുന്നു. അപകടത്തെ തുടര്‍ന്ന് ഐഎസ്ആര്‍ഒയുടെ ഗവേഷണ കേന്ദ്രം പൂര്‍ണമായും ഒഴിപ്പിച്ചതായി കലക്ടർ പറഞ്ഞു. ആന്റിന പരീക്ഷണ സൗകര്യം കത്തിയതായും ചില സ്പെഷലൈസ്ഡ് ഉപകരണങ്ങൾ നശിച്ചതായും എസ്എസി ഡയറക്ടർ ഡോ. തപൻ മിശ്ര അറിയിച്ചു. ചന്ദ്രയാൻ–2 ദൗത്യത്തിന്റെ പല ഭാഗങ്ങളും നിർമിച്ചത് എസ്എസിയാണ്.

related stories