Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഴിക്കോട് മണ്ണിടിഞ്ഞുവീണ് അപകടം; ബിഹാർ സ്വദേശികളായ രണ്ടുപേര്‍ മരിച്ചു

accident-kozhikode മണ്ണിനടിയിൽ കുടുങ്ങിയവർക്കായുള്ള തിരച്ചിൽ. ചിത്രം സജീഷ് ശങ്കർ ∙ മനോരമ

കോഴിക്കോട് ∙ നഗരമധ്യത്തിൽ ചിന്താവളപ്പിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിനു സമീപം മണ്ണിടിഞ്ഞു വീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ബിഹാർ സ്വദേശികളായ ഇസ്മത്ത് (30), ജബ്ബാർ (35) എന്നിവരാണു മരിച്ചത്. മണ്ണിനടിയിൽപെട്ട മറ്റൊരു ബിഹാർ സ്വദേശിക്കായുള്ള തിരച്ചിൽ തുടരുകയാണ്. അപകടത്തിൽപെട്ട എട്ടുപേരിൽ അഞ്ചു പേരെ നേരത്തെ രക്ഷിച്ചിരുന്നു.

related stories