Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൂഡല്ലൂരിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു; റോഡ് ഉപരോധിച്ച് നാട്ടുകാർ

Wild Elephant പ്രതീകാത്മക ചിത്രം.

കല്‍പറ്റ ∙ ഗൂഡല്ലൂര്‍ പാടന്തറയില്‍ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. പാടന്തറ വട്ടക്കൊല്ലി രമേശ് (28) ആണു മരിച്ചത്. ബുധൻ രാത്രിയാണു സംഭവം. സംഭവത്തില്‍ പ്രതിഷേധിച്ചു സംഘടിച്ചെത്തിയ നാട്ടുകാര്‍ പാടന്തറയില്‍ ഗൂഡല്ലൂര്‍- ബത്തേരി അന്തര്‍സംസ്ഥാന പാത ഉപരോധിച്ചു. കാട്ടാനശല്യം തടയാന്‍ വനംവകുപ്പ് നടപടിയെടുക്കുന്നില്ലെന്നാണ് ആരോപണം. അഞ്ചു മാസത്തിനിടെ നാലു പേരാണു ഗൂഡല്ലൂരില്‍ കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ടത്.