Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോസ്ബിയെയും പൊളന്‍സ്‌കിയെയും പുറത്താക്കി ഓസ്കർ അക്കാദമി

bill-cosby-polanski ബില്‍ കോസ്ബി, റോമന്‍ പൊളാന്‍സ്‌കി.

വാഷിങ്ടൻ∙ ലൈംഗികാരോപണത്തെ തുടര്‍ന്ന് പ്രമുഖ ഹാസ്യതാരം ബില്‍ കോസ്ബി, സംവിധായകന്‍ റോമന്‍ പൊളന്‍സ്‌കി എന്നിവരുടെ അംഗത്വം ഓസ്‌കര്‍ അക്കാദമി റദ്ദാക്കി. ഹോളിവുഡിലെ നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെ പുറത്താക്കിയതിനു പിന്നാലെയാണു അക്കാദമിയുടെ നടപടി. 

2004ൽ മുന്‍ ബാസ്‌കറ്റ് ബോള്‍ താരമായ യുവതിയെ ഫിലാഡല്‍ഫിയയിലെ തന്റെ വസതിയില്‍ മയക്കുമരുന്നു നല്‍കിയശേഷം പീഡിപ്പിച്ചെന്ന കേസിൽ കോസ്ബി കുറ്റക്കാരനെന്നു കോടതി വിധിച്ചിരുന്നു. 1977ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസാണ് പൊളന്‍സ്‌കിക്ക് എതിരായ നടപടിക്കു കാരണം. കുറ്റക്കാരനെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് പൊളൻസ്കി തടവുശിക്ഷ അനുഭവിച്ചിരുന്നു.