Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചി മേയറെ പ്രതിപക്ഷം പൂട്ടിയിട്ടു, പൊലീസെത്തി മോചിപ്പിച്ചു (ചിത്രങ്ങൾ)

Soumini Jain ബഹളത്തിൽ നിന്ന് മേയർ സൗമിനി ജെയ്‌നിനെ പോലീസും ഭരണ പക്ഷത്തെ കൗൺസിലർമാരും രക്ഷപ്പെടുത്തുന്നു. ചിത്രങ്ങൾ: ഇ.വി.ശ്രീകുമാർ

കൊച്ചി∙ കോർപറേഷനിൽ മേയറും പ്രതിപക്ഷാംഗങ്ങളും തമ്മില്‍ സംഘർഷം. കൊച്ചി മേയർ സൗമിനി ജെയ്നിനെയാണു പ്രതിപക്ഷാംഗങ്ങൾ ഓഫിസിൽ പൂട്ടിയിട്ടത്. ശനിയാഴ്ച രാത്രിയോടെയാണു സംഭവം. തുടർന്നു പൊലീസെത്തിയാണു മേയറെ മോചിപ്പിച്ചത്. ഭരണ പക്ഷാംഗങ്ങളും പൊലീസും  ചേർന്നു സംരക്ഷണമൊരുക്കി മേയറെ പുറത്തെത്തിച്ചു. കോർപറേഷൻ പരിസരത്തു സംഘർഷാവസ്ഥയായിരുന്നു ഈ സമയത്തെല്ലാം. സംഭവത്തെത്തുടർന്നു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മേയറെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Soumini Jain
Cochi Mayor 1
Soumini Jain Kochin Mayor
Soumini Jain സൗമിനി ജെയ്നിനെ പൊലീസ് ഇടപെട്ട് ഔദ്യോഗിക വാഹനത്തിലേക്കു മാറ്റിയപ്പോൾ. ചിത്രങ്ങൾ: ഇ.വി.ശ്രീകുമാർ
related stories