Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംസ്ഥാനത്ത് ഇടിയോടു കൂടിയ കനത്ത മഴ; മിന്നലിനെതിരെ ജാഗ്രതാ നിർദേശം

Weather-Rain മഞ്ഞ നിറത്തിൽ അടയാളപ്പെടുത്തിയിരിക്കുന്ന ഇടങ്ങളിൽ കനത്ത മഴ പ്രതീക്ഷിക്കാം.

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇടിയോടു കൂടി കനത്ത മഴയ്ക്കു സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയും ഇടിമിന്നലും പ്രതീക്ഷിക്കാമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും വ്യാപകമായി മിന്നലിനു സാധ്യതയുണ്ട്. ജാഗ്രത പാലിക്കണമെന്നും നിർദേശം.

ഇടിമിന്നലോടു കൂടിയ കനത്ത മഴ പ്രതീക്ഷിക്കുന്നത് ഈ ജില്ലകളിലാണ്– വയനാട്, കോട്ടയം, കൊല്ലം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം

related stories