Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർണാടക തിരഞ്ഞെടുപ്പ്: മഅദനി ഒൻപതിനു ബെംഗളൂരുവിലേക്കു മടങ്ങും

Abdul-Nasser-Mahdhani-madani

കൊല്ലം∙ പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനി ഒൻപതിനു ബെംഗളൂരുവിലേക്കു മടങ്ങും. കർണാടകയിൽ തിരഞ്ഞെടുപ്പു നടക്കുന്നതിനാൽ ഒൻപതിനു തന്നെ മടങ്ങിയെത്തണമെന്ന ബെംഗളൂരു പൊലീസിന്റെ ആവശ്യത്തെ തുടർന്നാണു നേരത്തെ മടങ്ങിപ്പോകുന്നതെന്നു പിഡിപി വർക്കിങ് ചെയർമാൻ പൂന്തുറ സിറാജ് അറിയിച്ചു.

അർബുദബാധിതയായി ചികിൽസയിൽ കഴിയുന്ന മാതാവിനെ കാണാൻ ഈ മാസം 11 വരെയാണു ബെംഗളൂരു എൻഐഎ കോടതി സമയം അനുവദിച്ചത്. എന്നാൽ, പൊലീസ് നിർദ്ദേശിച്ചതിനാൽ നേരത്തെ മടങ്ങുകയാണ്. ഒൻപതിന് ഉച്ചയ്ക്കു രണ്ടു മണിക്ക് അൻവാർശ്ശേരിയിൽ നടക്കുന്ന പ്രത്യേക പ്രാർഥനകൾക്കു ശേഷം റോഡ് മാർഗം നെടുമ്പാശേരി വിമാനത്താവളത്തിലെത്തും. രാത്രി 10.50നുള്ള എയർ ഏഷ്യ വിമാനത്തിലാണു മടക്കം.