Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോട്ടൽ തൊഴിലാളി കിണറ്റിൽ മരിച്ച നിലയില്‍

alappuzha-map

തുറവൂർ ∙ ഹോട്ടൽ തൊഴിലാളിയെ ലോഡ്ജിനു മുന്നിലെ കിണറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കട്ടപ്പന കടമക്കുടി വള്ളക്കടവ് ഇലവുങ്കൽ വർഗീസിന്റെ മകൻ ഹൈബി(48) ആണ് മരിച്ചത്.

വയലാർ കവലയ്ക്കു സമീപമുള്ള ലോഡ്ജിനു മുന്നിലെ കിണറിലാണ് രാവിലെ മൃതദേഹം കാണപ്പെട്ടത്.  വയലാർ കവലയ്ക്കു തെക്കുവശമുള്ള ഹോട്ടലിലെ തൊഴിലാളിയാണ് ഹൈബി. ചേർത്തലയിൽ നിന്ന് അഗ്നിശമന സേനയെത്തിയാണു കിണറ്റിൽ നിന്നു മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രി മോർച്ചറിയിൽ.