Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

200 വോട്ടിനു വേണ്ടി മാണിയെ ക്ഷണിക്കുന്നവർ അഴിമതിക്ക് അതീതരല്ല: പി.സി. ജോർജ്

PC George

ചെങ്ങന്നൂർ∙ 200 വോട്ടിനു വേണ്ടി കെ.എം. മാണിയെ ക്ഷണിക്കാൻ പോയ മൂന്നു സ്ഥാനാർഥികളും അഴിമതിക്ക് അതീതരല്ലെന്നു തെളിയിച്ചിരിക്കുകയാണെന്നു പി.സി. ജോർജ് എംഎൽഎ. എങ്കിലും തമ്മിൽ ഭേദം തൊമ്മൻ എന്ന നിലയിൽ വ്യക്തിയെ നോക്കി ഇവരിൽ ഒരു സ്ഥാനാർഥിയെ കേരള ജനപക്ഷം പിന്തുണയ്ക്കും. തീരുമാനം വൈകില്ല. 14നു തീരുമാനം പ്രഖ്യാപിക്കും. ഒരു മുന്നണിയിലേക്കുമില്ല. തിരഞ്ഞെടുപ്പിനു മാത്രമാണു മുന്നണി. ആർക്കാണു വോട്ടെന്നു പറയാത്ത കെ.എം. മാണി നപുംസകമാണ്. കേരള കോൺഗ്രസിനു ചെങ്ങന്നൂരില്‍ ആകെയുള്ള 500 വോട്ടിൽ മുന്നൂറും പി.ജെ. ജോസഫിന്റേതാണെന്നും പി.സി. ജോർജ് പറഞ്ഞു. കേരള ജനപക്ഷം ചെങ്ങന്നൂർ നിയോജകമണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.